rahul gandhi says poor will get universal basic income if congress comes to power
ഛത്തീസ്ഗഢിൽ നടന്ന കോൺഗ്രസ് റാലിയിൽ നിർണ്ണായക പ്രഖ്യാപനവുമായി ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധി. രാജ്യത്ത് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ പാവപ്പെട്ടവര്‍ക്ക് മിനിമം വരുമാനം ഉറപ്പാക്കുമെന്ന വാദ്ഗാനവുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയിരിക്കുന്നത്. കോണ്‍ഗ്രസ് ഒരു ചരിത്രപരമായ തീരുമാനം എടുത്തിരിക്കയാണെന്ന ആമുഖത്തോടെയാണ് അദ്ദേഹം വാഗ്ദാനങ്ങൾ തുറന്നടിച്ചത്.